ഒ പി ഭട്ട് ടാറ്റാ സ്റ്റീൽ ചെയർമാൻ

Posted on: November 25, 2016

o-p-bhatt-tata-steel-big

മുംബൈ : ടാറ്റാ സ്റ്റീൽ ചെയർമാൻ സ്ഥാനത്ത് നിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കി. ഒ.പി. ഭട്ട് ആണ് പുതിയ ചെയർമാൻ. 2013 ജൂൺ 10 മുതൽ ടാറ്റാ സ്റ്റീലിന്റെ സ്വതന്ത്ര ഡയറക്ടറാണ്. നേരത്തെ എസ് ബി ഐ ചെയർമാനായിരുന്നു.

മിസ്ത്രിയെ പുറത്താക്കാനുള്ള പ്രമേയത്തെ ടാറ്റാ സ്റ്റീൽ ഡയറക്ടർ ബോർഡിലെ ആറ് അംഗങ്ങൾ അനുകൂലിച്ചു. നുസ്‌ലി വാഡിയ ഉൾപ്പടെ മൂന്നു പേർ എതിർത്തു. ഡിസംബർ 21 ന് ചേരുന്ന ടാറ്റാ സ്റ്റീൽ ഓഹരിയുടമകളുടെ അസാധാരണ പൊതുയോഗം വരെ ഒ പി ഭട്ട് ചെയർമാനായി തുടരും.