എയർ ഇന്ത്യ ഫ്‌ളൈറ്റിലെ ഭക്ഷണത്തിൽ പാറ്റ

Posted on: November 16, 2016

air-india-cockroach-meals-b

ന്യൂഡൽഹി : ഹൈദരാബാദിൽ നിന്ന് ഷിക്കോഗോയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലെ (എഐ 127) ഇൻഫ്‌ളൈറ്റ് മീൽസിൽ പാറ്റയെ കണ്ടെത്തി. രാഹുൽ രഘുവംശി എന്ന യാത്രക്കാരനാണ് ഭക്ഷണത്തോടൊപ്പം പാറ്റയെ ലഭിച്ചത്. രാഹുലിന്റെ ട്വീറ്റിലൂടെയാണ് സംഭവം പുറലോകം അറിഞ്ഞത്. സസ്യാഹാരികൾക്ക് എയർ ഇന്ത്യ ഇപ്പോൾ പാറ്റകളെയും വിളമ്പുന്നുവെന്നായിരുന്നു ട്വീറ്റ്.

സംഭവത്തെക്കുറിച്ച് എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി എയർ ഇന്ത്യ കോർപറേറ്റ് കമ്യൂണിക്കേഷൻസ് സീനിയർ മാനേജർ ധനഞ്ജയ് കുമാർ പറഞ്ഞു. കാറ്ററിംഗ് ഏജൻസിക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു.