May 2024
കിംഗ്ഫിഷർ വില്ല വാങ്ങാൻ ആളില്ല
Posted on: October 21, 2016
മുംബൈ : വിജയ് മല്യയുടെ ഗോവയിലെ കിംഗ്ഫിഷർ വില്ല വാങ്ങാൻ ആളില്ല. എസ് ബി ഐ കാപ് ട്രസ്റ്റി 85.29 കോടി രൂപയാണ് വില്ലയ്ക്ക് വില നിശ്ചയിച്ചത്. 10 ശതമാനം തുക നിരതദ്രവ്യമായി കെട്ടിവെച്ച് ലേലത്തിൽ പങ്കെടുക്കാൻ ആരും മുന്നോട്ട് വന്നില്ല.
മുംബൈ കിംഗ്ഫിഷർ ഹൗസ്, കിംഗ്ഫിഷർ ബ്രാൻഡ്, മല്യയുടെ സ്വകാര്യജെറ്റ് വിമാനം എന്നിവ വിൽക്കാൻ ബാങ്കുകൾ പലവട്ടം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കിംഗ്ഫിഷർ എയർലൈൻസിനു വേണ്ടി വിജയ് മല്യ വാങ്ങിയ 7,000 കോടി രൂപ വായ്പയും പലിശയും ഉൾപ്പടെ 10,000 കോടി രൂപയോളം ഈടാക്കാനാണ് മല്യയുടെ ആസ്തികൾ വിൽക്കാനൊരുങ്ങുന്നത്.
എസ് ബി ഐ, ബാങ്ക് ഓഫ് ബറോഡ, അലഹബാദ് ബാങ്ക്, ഫെഡറൽ ബാങ്ക്, അക്സിസ് ബാങ്ക് എന്നീ ബാങ്കുകളുടെ കൺസോർഷ്യമാണ് കിംഗ്ഫിഷറിന് വായ്പ അനുവദിച്ചത്.
TAGS: Allahabad Bank | Axis Bank | Bank Of Baroda | Federal Bank | Kingfisher Airlines | Kingfisher House In Mumbai | Kingfisher Villa Goa | State Bank Of India | Vijay Mallya |