മാരുതി സുസുക്കിയുടെ കയറ്റുമതി 15 ലക്ഷം പിന്നിട്ടു

Posted on: September 23, 2016

maruti-suzuki-showroom-big

ന്യൂഡൽഹി : മാരുതി സുസുക്കി ഇതേവരെ കയറ്റുമതി ചെയ്തത് 15 ലക്ഷം കാറുകൾ. ഇന്ത്യയിൽ നിന്ന് യൂറോപ്പ്, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ 100 ലേറെ രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തി.

ഹംഗറിയിലേക്കാണ് (1987-88) ആദ്യം കയറ്റുമതി ആരംഭിച്ചത്. ഇപ്പോൾ പ്രതിവർഷം നാല് ലക്ഷത്തോളം കാറുകളാണ് കയറ്റുമതി ചെയ്യുന്നത്. ചിലി, ഫിലിപ്പൈൻസ്, പെറു, ബൊളീവിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കാണ് ഏറ്റവും കൂടുതൽ കയറ്റുമതി.