മൈക്രോസോഫ്റ്റ് സ്‌കൈപ്പ് യുകെ ഓഫീസ് അടച്ചുപൂട്ടുന്നു

Posted on: September 19, 2016

skype-logo-big

ലണ്ടൻ : മൈക്രോസോഫ്റ്റ് വീഡിയോകോളിംഗ് സോഫ്റ്റ്‌വേറായ സ്‌കൈപ്പിന്റെ ലണ്ടൻ ഓഫീസ് അടച്ചുപൂട്ടാനൊരുങ്ങുന്നു. ഓഫീസ് അടയ്ക്കുന്നതോടെ 400 ജീവനക്കാർക്ക് ജോലി നഷ്ടമാകും. ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിട്ടതിന്റെ പ്രതിഫലനമാണ് ഓഫീസ് നിർത്തലാക്കുന്നതെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. എന്നാൽ യൂറോപ്പിലെ മറ്റ് സ്‌കൈപ്പ് ഓഫീസുകൾ നിലനിർത്താനാണ് നീക്കം.

ഫേസ് ബുക്ക് മെസഞ്ചറിന്റെയും വാട്‌സാപ്പിന്റെ കടന്നുവരവോടെ സ്‌കൈപ്പിന്റെ ജനപ്രിയതയ്ക്ക് മങ്ങലേറ്റിരുന്നു. 2011 ൽ ആണ് മൈക്രോസോഫ്റ്റ് സ്‌കൈപ്പിനെ ഏറ്റെടുത്തത്.

TAGS: Microsoft | Skype |