30
Tuesday
April 2024
April 2024
അമിതാഭ് ബച്ചൻ ഡോ. ഫിക്‌സിറ്റ് അംബാസഡർ
Posted on: August 19, 2016
കൊച്ചി : ഡോ. ഫിക്‌സിറ്റ് ശ്രേണിയിൽപ്പെട്ട വാട്ടർ പ്രൂഫിംഗ് ഉത്പന്നങ്ങളുടെ ബ്രാൻഡ് അംബാസഡറായി സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചനെ പിഡിലൈറ്റ് ഇൻഡസ്ട്രീസ് നിയമിച്ചു. പുതിയ വീടു നിർമിക്കുമ്പോൾ ആധുനിക രീതികൾ ഉപയോഗിച്ച് വാട്ടർ പ്രൂഫിംഗ് സൊലൂഷൻ നടത്തേണ്ട ആവശ്യകതയെക്കുറിച്ച് അവബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ വെള്ളിത്തരയുടെ ഐക്കൺ ആയ അമിതാഭ് ബച്ചനെ ബ്രാൻഡ് അംബാസഡറാക്കി പ്രചാരണ പരിപാടികൾക്കു രൂപം കൊടുത്തിട്ടുള്ളത്.
മുൻകാലങ്ങളിലെ പരസ്യങ്ങൾ പോലെ നർമത്തിനു മുൻതൂക്കം നൽകിയാണ് ഇത്തവണയും പിഡിലൈറ്റ് ടിവി കൊമേഴ്‌സ്യലുകൾ തയാറാക്കിയിട്ടുള്ളതെന്ന് പിഡിലൈറ്റ് ഇൻസ്ട്രീസ് ചീഫ് മാർക്കറ്റിംഗ് ഓഫീസർ വിവേക് ശർമ പറഞ്ഞു.
TAGS: Amitabh Bachchan | Dr. Fixit |
News in this Section