കാർബൺ സ്മാർട്ട് ടിവി വിപണിയിലേക്ക്

Posted on: July 23, 2016

Karbonn-Smart-Bigന്യൂഡൽഹി : കാർബൺ മൊബൈൽസ് സ്മാർട്ട് ടിവി വിപണിയിലേക്ക്. കമ്പനിയുടെ സ്മാർട്ട് ടിവി നവംബറിൽ വിപണിയിൽ അവതരിപ്പിക്കും. 32,40, 52 ഇഞ്ച് സ്‌ക്രീൻ വലുപ്പമുള്ള മൂന്ന് മോഡലുകളാണ് ആദ്യഘട്ടത്തിൽ പുറത്തിറക്കുന്നത്.

നോയിഡയിൽ 150 കോടി രൂപ മുതൽമുടക്കി സ്മാർട്ട് ടിവി നിർമാണയൂണിറ്റും ആരംഭിക്കും. അടുത്ത വർഷം ഏപ്രിലോടെ ഇവിടെ ഉത്പാദനം തുടങ്ങും. സ്മാർട്ട്‌ഫോണിൽ നിന്നുള്ള പുതിയ ചുവടുവെയ്പ്പാണ് സ്മാർട്ട് ടിവി എന്ന് കാർബൺ മൊബൈൽസ് മാനേജിംഗ് ഡയറക്ടർ പ്രദീപ് ജയിൻ പറഞ്ഞു.