കാർബൺ മൊബൈൽസ് ഹൈദരാബാദിൽ പ്ലാന്റ് സ്ഥാപിക്കും

Posted on: June 16, 2015

Karbonn-Mobiles-Big

ഹൈദരാബാദ് : കാർബൺ മൊബൈൽ ഹൈദരാബാദിൽ ഹാൻഡ്‌സെറ്റ് മാനുഫാക്ചറിംഗ് യൂണിറ്റ് സ്ഥാപിക്കും. 450 കോടി രൂപ മുതൽമുടക്കുള്ള പ്ലാന്റിൽ പ്രതിമാസം 20 ലക്ഷം ഫോണുകൾ നിർമ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 12-18 മാസത്തിനുള്ളിൽ പ്ലാന്റ് പ്രവർത്തനക്ഷമമാകുമെന്ന് കാർബൺ ചെയർമാൻ സുധീർ ഹസീജ പറഞ്ഞു.

നോയിഡയിലും ബംഗലുരുവിലുമാണ് ഇപ്പോൾ കാർബൺ പ്ലാന്റുകളുള്ളത്. രാജ്യത്ത് 85,000 റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളും 900 സർവീസ് കേന്ദ്രങ്ങളും കാർബണിനുണ്ട്. 2014-15 ൽ കാർബൺ 4,300 കോടിയുടെ വിറ്റുവരവ് നേടിയിരുന്നു.