അക്യുമെനിൽ ഫിനാൻഷ്യൽ ഡെറിവേറ്റീവ്‌സ് കോച്ചിംഗ്

Posted on: August 26, 2014

Acumen-Logo-B

ഫിനാൻഷ്യൽ ഡെറിവേറ്റീവ്‌സ് എന്ന വിഷയത്തിൽ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഫോർ സെക്യൂരിറ്റീസ് മാർക്കറ്റ് നടത്തുന്ന ഓൺലൈൻ പരീക്ഷയ്ക്കുള്ള കോച്ചിംഗ് അക്യുമെൻ കാപ്പിറ്റൽ മാർക്കറ്റിന്റെ എറണാകുളത്തെ കോർപറേറ്റ് ഓഫീസിൽ നടത്തുമെന്ന് ട്രെയിനിംഗ് ആൻഡ് പി.ആർ വിഭാഗം മേധാവി സനിൽകുമാർ എൻ. അറിയിച്ചു.

ഫ്യൂച്ചേഴ്‌സ് ആൻഡ് ഓപ്ഷൻസ് ട്രേഡിംഗ് രീതിയെപ്പറ്റി വിശദമായി അറിയാൻ ഉപകരിക്കുന്ന പത്തു ദിവസത്തെ പരിശീലനപരിപാടി രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ്. സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്ന കോഴ്‌സിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 93873 18399 എന്ന മൊബൈൽ നമ്പരിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.