അക്യൂമെന്‍ ക്ലയന്റ് റഫറല്‍ പദ്ധതി അവതരിപ്പിച്ചു

Posted on: January 2, 2024

 

കൊച്ചി : ആസ്ഥാനമായ ബ്രോക്കറേജ് സ്ഥാപനം അക്യുമെന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് ഇന്ത്യ ഉപയോ
ക്താക്കള്‍ക്ക് അധിക നേട്ടം സമ്മാനിക്കാന്‍ ക്ലയന്റ് റഫറല്‍ പദ്ധതി അവതരിപ്പിച്ചു. പുതിയപയോക്താക്കള്‍ കമ്പനിക്ക് നല്‍കുന്ന കമീഷന്റെ 25 ശതമാനംവരെ പരിചയപ്പെടുത്തിയവര്‍ക്ക് അടുത്ത ദിവസംതന്നെ ബാങ്ക്അക്കൗണ്ടില്‍ റഫറല്‍ കമീഷനായി ലഭ്യമാക്കുന്നതാണ് പദ്ധതി.

നിലവിലെ അക്യുമെന്‍ ഉപയോക്താക്കള്‍ക്കും പുതിയ ഉപയോക്താക്കള്‍ക്കും ക്യുആര്‍ കോഡ് ലഭ്യമാക്കും. ഈ കോഡ് അയച്ചുകൊടുത്ത് പുതിയ ഉപയോക്താക്കളെ റഫര്‍ ചെയ്യാം. കമീഷന്‍തുകയ്ക്ക് പരിധി ഉണ്ടാകില്ലെന്നും അക്യുമെന്‍ മാനേജിംഗ് ഡയറക്ടര്‍അക്ഷയ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അടുത്തവര്‍ഷം ഇന്ത്യയിലും വിദേശത്തുമായി 30 പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കുമെന്ന്‌മെന്റര്‍ ടി എസ് അനന്തരാമന്‍അറിയിച്ചു.

വിവിധ നിക്ഷേപ സേവനങ്ങള്‍ ലഭ്യമാക്കുന്ന കമ്പനിക്ക് നിലവില്‍ രാജ്യത്തെമ്പാടുമായി ആയിരത്തിലധികം ശാഖകളുണ്ട്.