ടൂറിസം രംഗത്ത് നാല് ലക്ഷം പേർക്ക് തൊഴിൽ

Posted on: July 8, 2016

Thomas-Isaac-Bigതിരുവനന്തപുരം : ടൂറിസം രംഗത്ത് നാല് ലക്ഷം പേർക്ക് തൊഴിൽ ഉറപ്പാക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ടൂറിസ്റ്റ് കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, മറ്റ് പൊതുസ്ഥലങ്ങളിലും മുലയൂട്ടൽ കോർണറുകളും ശുചിമുറികളും സ്ഥാപിക്കും.

ആഡംബര ഹോട്ടൽ മുറികളുടെ വാടക കുറയും. ബ്രാൻഡഡ് റെസ്‌റ്റോറന്റുകളിൽ വിൽക്കപ്പെടുന്ന ബർഗർ, പിസ, പാസ്ത തുടങ്ങിയവയ്ക്ക് 4 ശതമാനം നികുതി ഏർപ്പെടുത്തി. ബസുമതി അരിയുടെ നികുതി വർധിച്ചതും ഹോട്ടൽ ഭക്ഷണവില കൂടാൻ ഇടയാക്കും.