ഗോ എയറിന് പുതിയ എയർബസ് എ320 നിയോ വിമാനം

Posted on: May 31, 2016

GoAir-Airbus-A320-200-big

മുംബൈ : ഗോ എയറിന് പുതിയ എയർബസ് എ 320 നിയോ വിമാനം ജൂൺ രണ്ടിന് ഡെലിവറി ലഭിക്കും. മികച്ച ഇന്ധനക്ഷമതയുള്ള എ 320 നിയോ അടുത്തയാഴ്ച്ച മുതൽ സർവീസ് ആരംഭിക്കും. ഇപ്പോൾ 19 എയർബസ് എ 320 വിമാനങ്ങളാണ് ഗോ എയർ ഫ്‌ളീറ്റിലുള്ളത്. പുതിയ വിമാനം കൂടി എത്തുന്നതോടെ 20 വിമാനങ്ങളുള്ളതിനാൽ വിദേശ സർവീസിന് അനുമതി നേടാനാകും.

ഗോ എയർ 72 എ 320 നിയോ വിമാനങ്ങൾക്കാണ് ഓർഡർ നൽകിയിട്ടുള്ളത്. ഈ വർഷം അവസാനത്തോടെ 8 എ 320 നിയോ വിമാനങ്ങൾ ഡെലിവറി ലഭിക്കും. ഇപ്പോൾ ഇൻഡിഗോയ്ക്ക് മാത്രമാണ് എ 320 നിയോ വിമാനങ്ങളുള്ളത്.