എയർപെഗാസസ് കൊച്ചി സർവീസ് 18 മുതൽ

Posted on: May 4, 2016

Air-Pegasus-big

കൊച്ചി : എയർപെഗാസസ് ബംഗലുരു – കൊച്ചി സർവീസ് 18 ന് ആരംഭിക്കും. എയർപെഗാസസിന്റെ ഏഴാമത്തെയും കേരളത്തിലെ രണ്ടാമത്തെയും ഡെസ്റ്റിനേഷനാണ് കൊച്ചി.

വൈകുന്നേരം 5.10 ന് ബംഗലുരുവിൽ നിന്ന് പുറപ്പെടുന്ന ഫ്‌ളൈറ്റ് 6.30 കൊച്ചിയിൽ എത്തും. തിരിച്ച് വൈകുന്നേരം 6.50 ന് പുറപ്പെട്ട് 8.10 ന് ബംഗലുരുവിൽ എത്തിച്ചേരും.

ബംഗലുരുവിലേക്കുള്ള രണ്ടാമത്തെ പ്രതിദിന സർവീസും വൈകാതെ ആരംഭിക്കുമെന്ന് എയർപെഗാസസ് മാനേജിംഗ് ഡയറക്ടർ ഷൈസൺ തോമസ് പറഞ്ഞു.