എയർ പെഗാസസിന് ഡിജിസിഎയുടെ സസ്‌പെൻഷൻ നോട്ടീസ്

Posted on: October 8, 2016

Air-Pegasus-Big

ന്യൂഡൽഹി : സർവീസ് നിർത്തിയ എയർ പെഗാസസിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ സസ്‌പെൻഷൻ നോട്ടീസ് നൽകി. വിമാനസർവീസ് നടത്താനുള്ള ലൈസൻസ് റദ്ദാക്കപ്പെടാതിരിക്കാനുള്ള കാരണം 15 ദിവസത്തിനുള്ളിൽ ബോധിപ്പിക്കാനാണ് ഒക്‌ടോബർ 5 ന് നൽകിയ നോട്ടീസിന്റെ ഉള്ളടക്കം.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ബംഗലുരു ആസ്ഥാനമായുള്ള എയർ പെഗാസസ് രണ്ട് മാസം മുമ്പ് സർവീസ് നിർത്തിവെച്ചത്. മൂന്ന് എടിആർ 500 – 72 വിമാനങ്ങളാണ് കമ്പനിയുടെ ഫ്‌ളീറ്റിലുണ്ടായിരുന്നത്. ലീസ് തുക കുടിശികയായതിനെ തുടർന്ന് ലീസിംഗ് കമ്പനികൾ വിമാനങ്ങൾ മടക്കിവാങ്ങാൻ നീക്കം നടത്തിയിരുന്നു.

അതേസമയം നവംബറിൽ സർവീസ് പുനരാരംഭിക്കാൻ കർമ്മപദ്ധതി തയാറാക്കി വരികയാണെന്ന് എയർപെഗാസസ് വൃത്തങ്ങൾ അറിയിച്ചു.