കല്യാൺ ജ്വല്ലേഴ്‌സ് രാജസ്ഥാനിൽ മൂന്ന് ഷോറൂമുകൾ തുറന്നു

Posted on: April 27, 2016

Kalyan-Jewellers-Udaipur-st

തൃശൂർ : കല്യാൺ ജ്വല്ലേഴ്‌സ് രാജസ്ഥാനിൽ ആരംഭിച്ച മൂന്ന് ഷോറൂമുകൾ ബോളിവുഡ് താരം അമിതാഭ് ബച്ചനും ജയ ബച്ചനും ചേർന്ന് ഉദ്ഘാടനം ചെയ്തു. ജയ്പൂർ, ജോധ്പൂർ, ഉദയ്പൂർ എന്നിവിടങ്ങളിലായി ഒരേ ദിവസം മൂന്നു ഷോറൂമുകളാണു താരദമ്പതികൾ ഉദ്ഘാടനം ചെയ്തത്. കല്യാൺ ജ്വല്ലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ, എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ രമേഷ് കല്യാണരാമൻ, രാജേഷ് കല്യാണരാമൻ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു.

കല്യാണിന്റെ ജനപ്രിയ ഇനങ്ങളായ പോൾക്കി, സ്വർണം, ഡയമണ്ട്, പ്രഷ്യസ് സ്റ്റോൺ ആഭരണ ഡിസൈനുകൾ പുതിയ ഷോറൂമുകളിൽ സജ്ജമാക്കിയിട്ടുണ്ട്. രാജസ്ഥാൻ പാരമ്പര്യത്തിനു ചേർന്ന വിധത്തിലുള്ള പരമ്പരാഗതവും നൂതനവുമായ ഡിസൈനുകളിലാണ് ആഭരണങ്ങൾ തയാറാക്കിയിരിക്കുന്നത്.