02
Thursday
May 2024
May 2024
ഫിക്കി ബിൽഡിംഗിൽ വൻ അഗ്നിബാധ
Posted on: April 26, 2016
ന്യൂഡൽഹി : മണ്ഡി ഹൗസിലെ ഫിക്കി (ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് & ഇൻഡസ്ട്രി) ബിൽഡിംഗിൽ വൻ അഗ്നിബാധ. ഇന്നു പുലർച്ചെ 1.45 ന് ആണ് അഗ്നിബാധയുണ്ടായത്. 35 ഫയർ എൻജിനുകൾ രക്ഷാപ്രവർത്തനം നടത്തിവരുന്നു.
രക്ഷാപ്രവർത്തനത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ രണ്ട് അഗ്നിശമന സേനാംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുകൾനിലയിലെ ഓഡിറ്റോറിയത്തിൽ നിന്നാണ് തീപടർന്നത്. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.
TAGS: Federation Of Indian Chambers Of Commerce & Industry | Ficci | FICCI Building Fire | Mandi House |
News in this Section
Trending News