എയർപെഗാസസിൽ നിക്ഷേപം നടത്താൻ ഗൾഫ് വിമാനക്കമ്പനികൾ

Posted on: April 15, 2016

Air-Pegasus-ATR-72-500-airc

ബംഗലുരു : എയർപെഗാസസിൽ മൂലധനനിക്ഷേപം നടത്താൻ ഗൾഫ് വിമാനക്കമ്പനികൾ ഒരുങ്ങുന്നു. വിദേശ എയർലൈനുകൾക്ക് ഇന്ത്യൻ വിമാനക്കമ്പനികളിൽ 49 ശതമാനം ഓഹരിനിക്ഷേപം നടത്താൻ അനുമതിയുണ്ട്. ചർച്ചകൾ പ്രാരംഭഘട്ടത്തിലായതിനാൽ താത്പര്യം പ്രകടിപ്പിച്ച കമ്പനികളുടെ പേരുവെളിപ്പെടുത്താനാവില്ലെന്ന നിലപാടിലാണ് എയർപെഗാസസ്.

റീജണൽ എയർലൈനായ എയർപെഗാസസ് ആറ് നഗരങ്ങളിലേക്കായി പ്രതിദിനം 16 ഫ്‌ളൈറ്റുകളാണ് ഓപറേറ്റ് ചെയ്യുന്നത്. 2015 ഏപ്രിലിൽ സർവീസ് ആരംഭിച്ച എയർപെഗാസസിലൂടെ ഇതേവരെ 2.8 ലക്ഷം പേർ യാത്രചെയ്തു.