എയർപെഗാസസ് പിഇ ഫണ്ടുകൾക്ക് ഓഹരിവിൽക്കാൻ ഒരുങ്ങുന്നു

Posted on: August 25, 2016

Air-Pegasus-Big

ബംഗലുരു : കഴിഞ്ഞ മാസം പ്രവർത്തനം നിലച്ച എയർപെഗാസസ് വിമാനക്കമ്പനി പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകൾക്ക് ഓഹരിവിറ്റ് ധനസമാഹരണം നടത്താൻ ഒരുങ്ങുന്നു. സിംഗപ്പൂർ ആസ്ഥാനമായുള്ള തെമസെക്കിനെയും കമ്പനി സമീപിച്ചിട്ടുണ്ട്. വിമാനങ്ങളുടെ വാടക കുടിശിക പകുതിയെങ്കിലും കൊടുത്തുതീർത്ത് സർവീസ് പുനരാരംഭിക്കുകയാണ് ലക്ഷ്യം.

കമ്പനിയുടെ 30 ശതമാനം ഓഹരിവിറ്റ് 40 കോടി സമാഹരിക്കാനാണ് നീക്കം നടത്തുന്നത്. ഒരു വിദേശ വിമാനക്കമ്പനിയും എയർപെഗാസസിൽ നിക്ഷേപം നടത്താൻ താത്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. സെപ്റ്റംബർ 1 ന് മുമ്പ് സർവീസ് പുനരാരംഭിക്കണമെന്നാണ് ഡിജിസിഎ നൽകിയിട്ടുള്ള അന്ത്യശാസനം.