ഇത്തിഹാദ് – ജെറ്റ് എയർവേസ് വീണ്ടും മുംബൈ ഇന്ത്യൻസ് സ്‌പോൺസർ

Posted on: April 11, 2016

Etihad-Airways-Takes-off-Bi

കൊച്ചി : വിവോ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരങ്ങളിലെ മുംബൈ ഇന്ത്യൻസ് ടീമിന്റെ ഔദ്യോഗിക വിമാനയാത്രാ പങ്കാളിയും പ്രിൻസിപ്പൽ സ്‌പോൺസറുമായി ഇത്തിഹാദ് എയർവേസും ജെറ്റ് എയർവേസും തുടരും. നിലവിലെ ചാമ്പ്യന്മാരായ ടീമിനെ ഇത് തുടർച്ചയായ മൂന്നാം തവണയാണ് ഇത്തിഹാദ് – ജെറ്റ് കൂട്ടുകെട്ട് സ്‌പോൺസർ ചെയ്യുന്നത്.

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബ്രാൻഡുകളിൽ ഒന്നായ മുംബൈ ഇന്ത്യൻസുമായി സഹകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഇത്തിഹാദ് എയർവേസിന്റെ ചീഫ് കമേർഷ്യൽ ഓഫീസർ പീറ്റർ ബാംഗാർട്ടനർ പറഞ്ഞു. റിക്കി പോണ്ടിംഗ് പരിശീലിപ്പിക്കുന്ന ടീമിനെ നയിക്കുന്നത് ഇന്ത്യയുടെ രോഹിത് ശർമ്മയും പ്രമുഖ കളിക്കാർ ഹർബജൻ സിംഗ്, ലസിത് മലിംഗ, കോറി ആൻഡർസൺ, ജോസ് ബട്ട്‌ലർ, ലെൻഡൽ സിമൺസ് എന്നിവരുമാണ്.