എയർ ഇന്ത്യ ഡൽഹി – വിയന്ന സർവീസ് ആരംഭിച്ചു

Posted on: April 7, 2016

Air-India-boeing-787-dreamlന്യൂഡൽഹി : എയർ ഇന്ത്യ ഡൽഹി – വിയന്ന സർവീസ് ആരംഭിച്ചു. യൂറോപ്പിലെ എയർ ഇന്ത്യയുടെ എട്ടാമത്തെ ഡെസ്റ്റിനേഷനാണ് വിയന്ന. ബോയിംഗ് 787-800 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്.

തുടക്കത്തിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ വീതമാണ് ഓപറേറ്റ് ചെയ്യുന്നത്. ലക്ഷ്യം നേടുകയാണെങ്കിൽ ആഴ്ചയിൽ അഞ്ച് സർവീസുകളായി വർധിപ്പിക്കും. പ്രതിവർഷം 40,000 ത്തോളം ഇന്ത്യൻ ടൂറിസ്റ്റുകൾ ഓസ്ട്രിയ സന്ദർശിക്കുന്നുണ്ട്.

അടുത്തവർഷം ബാഴ്‌സിലോണ, മാഡ്ഡ്രിഡ് സർവീസുകൾ ആരംഭിക്കാൻ സാധ്യത പഠനം നടത്തും.