ബ്രസൽസ് എയർപോർട്ട് തുറക്കാൻ വൈകും

Posted on: March 27, 2016

Brussels-Airport-road-Big

ബ്രസൽസ് : ചാവേറാക്രമണമുണ്ടായ ബ്രസൽസ് വിമാനത്താവളം തുറക്കാൻ വൈകും. നേരത്തെ മാർച്ച് 29 വരെ വിമാനത്താവളം അടച്ചിടുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ആക്രമണത്തിൽ തകർന്ന ഡിപ്പാർച്ചർ ഹാൾ നവീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഈ ആഴ്ച ഭാഗികമായെങ്കിലും സർവീസുകൾ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് ബെൽജിയം ഗവൺമെന്റ്.

ജെറ്റ് എയർവേസ് സർവീസുകൾ ഇന്നു മുതൽ ആംസ്റ്റർഡാമിൽ നിന്നായിരിക്കും ഓപറേറ്റ് ചെയ്യുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ ചാവേർ ആക്രമണത്തിൽ 35 പേർ മരിക്കുകയും 300 ലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.