ബ്രസൽസ് ഭീകരാക്രമണം : ഇൻഫോസിസ് ജീവനക്കാരനെ കാണാതായി

Posted on: March 23, 2016

Infosys-Raghvendra-Ganesh-B

ബംഗലുരു : ഭീകരാക്രമണമുണ്ടായ ബ്രസൽസിൽ ഇൻഫോസിസ് ജീവനക്കാരനെ കാണാതായി. രാഘവേന്ദ്ര ഗണേഷിനെ കണ്ടെത്താൻ അന്വേഷണം നടത്തിവരികയാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. ബെൽജിയത്തിലെ ഇന്ത്യൻ അംബാസഡർ മഞ്ജീവ് പുരിയുമായി ചർച്ചനടത്തി. ബംഗലുരു സ്വദേശിയായ രാഘവേന്ദ്രയുടെ മാതാവ് അന്നപൂർണിയുമായി സംസാരിച്ചതായും മന്ത്രി വെളിപ്പെടുത്തി.

ബ്രസൽസിലെ ജീവനക്കാരുടെ സുരക്ഷ സംബന്ധിച്ച് വിവരങ്ങൾ ആരാഞ്ഞതായി ഇൻഫോസിസ് വക്താവ് അറിയിച്ചു.