ബ്രസൽസ് ഭീകരാക്രമണം : മരണസംഖ്യ 34 ആയി

Posted on: March 22, 2016

Brussels-Airport-emergency-

ബ്രസൽസ് : ബ്രസൽസിലെ സാവെന്റം വിമാനത്താവളത്തിലും മാൽബീക്ക് മെട്രോ സ്‌റ്റേഷനിലുമുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി. രണ്ട് ഇന്ത്യക്കാർ ഉൾപ്പടെ നൂറിലേറെപ്പേർക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ട് പേരും ജെറ്റ് എയർവേസ് ജീവനക്കാരാണ്. ജെറ്റ് എയർവേസിന്റെ യൂറോപ്യൻ ഹബ് ബ്രസൽസിലാണ്.

യൂറോപ്യൻ യൂണിയൻ സ്ഥാപനങ്ങൾക്ക് സമീപമുള്ള മെട്രോ സ്‌റ്റേഷനിലുണ്ടായ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. വിമാനത്താവളത്തിലെ ചെക്ക് ഇൻ ഏരിയയിലും ഡിപ്പാർച്ചർ ഹാളിലും രണ്ട് സ്‌ഫോടനങ്ങളുണ്ടായി. ഇവയിൽ ഒന്ന് ചാവേർ ആക്രമണമാണെന്ന് സംശയിക്കുന്നു.