ജെറ്റ് എയർവേസ് സർവീസുകൾ ആംസ്റ്റർഡാമിലേക്ക് മാറ്റും

Posted on: March 23, 2016
ഭീകരാക്രമണത്തിൽ പരിക്കേറ്റ ജെറ്റ് എയർവേസ് കാബിൻ ക്രൂ നിധി ചപേഖർ

ഭീകരാക്രമണത്തിൽ പരിക്കേറ്റ ജെറ്റ് എയർവേസ് കാബിൻ ക്രൂ നിധി ചപേഖർ

മുംബൈ : ബ്രസൽസിൽ നിന്നും ഓപറേറ്റ് ചെയ്തിരുന്ന സർവീസുകൾ മാർച്ച് 27 മുതൽ ആംസ്റ്റർഡാം എയർപോർട്ടിലേക്ക് മാറ്റും. ബ്രസൽസിലേക്കും ബ്രസൽസിൽ നിന്നുമുള്ള എല്ലാ ജെറ്റ എയർവേസ് സർവീസുകളും നാളെ വരെ നിർത്തിവച്ചിരിക്കുകയാണ്. ന്യുവാർക് (യുഎസ്എ), ടൊറന്റോ (കാനഡ) മുംബൈ, ന്യൂഡൽഹി സർവീസുകളാണ് ബ്രസൽസിൽ നിന്നും ഓപ്പറേറ്റ് ചെയ്തിരുന്നത്.

ഇന്നലെയുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് ജെറ്റ് എയർവേസ് ജീവനക്കാർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ കാബിൻ ക്രൂ നിധി ചപേഖർ, അമിത് മോട്ട്‌വാനി എന്നിവർ ചികിത്സയിലാണ്. ബ്രസൽസ് – ന്യുവാർക്ക് ഫ്‌ളൈറ്റിൽ ബോർഡിംഗിന് ഒരുങ്ങുമ്പോഴാണ് നിധി ചപേഖറിന് പരിക്കേറ്റത്.