കല്യാൺ ജ്വല്ലേഴ്‌സ് ഖത്തറിൽ ഏഴ് ഷോറൂമുകൾ തുറന്നു

Posted on: March 27, 2016

Kalyan-Jewellers-Qator-open

ദോഹ : കല്യാൺ ജ്വല്ലേഴ്‌സ് ഒരേ ദിവസം ഖത്തറിൽ ഏഴ് ഷോറൂമുകൾ തുറന്നു. അൽഖോർ, അബു ഹമൂർ, ബർവ വില്ലേജ്, ഗറാഫ, റയ്യാൻ, ഏഷ്യൻ ടൗൺ, എച്ച്ബികെ സിഗ്‌നൽ എന്നിവിടങ്ങളിലാണ് കല്യാൺ ഷോറൂമുകൾ ആരംഭിച്ചിട്ടുള്ളത്. പ്രശസ്ത ചലചിത്രതാരങ്ങളും കല്യാൺ ജ്വല്ലേഴ്‌സ് ബ്രാൻഡ് അംബാസഡർമാരുമായ അമിതാഭ് ബച്ചൻ, നാഗാർജുന, പ്രഭു, മഞ്ജു വാരിയർ എന്നിവർ വിവിധ ഷോറൂമുകളുടെ ഉദ്ഘാടനം നിർവഹിച്ചു.

കല്യാൺ ജ്വല്ലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി. എസ്. കല്യാണരാമൻ, എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ രമേഷ് കല്യാണരാമൻ, രാജേഷ് കല്യാണരാമൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഉദ്ഘാടനത്തോടനുബന്ധിച്ച് 500 റിയാലിന് മുകളിൽ ആഭരണങ്ങൾ വാങ്ങുന്നവർക്ക് ദിവസേന 100 ഗ്രാം സ്വർണം സമ്മാനമായി നൽകുന്ന ഓഫർ മെയ് 10 വരെ ഖത്തർ ഷോറൂമുകളിൽ ലഭ്യമാണ്.