കീർത്തിലാൽസ് മികച്ച തൊഴിൽദാതാക്കൾ

Posted on: March 21, 2016

Kirtilals--Best-Place-to-Wo

കൊച്ചി : മികച്ച തൊഴിൽദാതാക്കളിലൊന്നായി കീർത്തിലാൽസ് തെരഞ്ഞെടുക്കപ്പെട്ടു. റീട്ടെയ്‌ലേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയും ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് ജീവനക്കാർക്കിടയിൽ നടത്തിയ സർവേയിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

ജീവനക്കാരുടെ ക്ഷേമം, വളർച്ച എന്നിവ ലക്ഷ്യമിട്ട് പ്രവർത്തിക്കുക വഴിയാണ് ഈ നേട്ടം കീർത്തിലാൽസിന് സമ്പാദിക്കാൻ കഴിഞ്ഞതെന്ന് ഡയറക്ടർ (ബിസിനസ് സ്റ്റ്രാറ്റജി) സൂരജ് ശാന്തകുമാർ പറഞ്ഞു.