യന്ത്രത്തകരാർ എയർഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കി

Posted on: August 19, 2014

Air-India-Express--Bപറന്നുയർന്നയുടനെ യന്ത്രത്തകരാർ കണ്ടതിനെ തുടർന്ന് ദുബായിലേക്കുള്ള എയർഇന്ത്യ എക്‌സ്പ്രസ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടാം തവണയും തിരിച്ചിറക്കി. വൈകുന്നേരം 4.30 പുറപ്പെട്ട വിമാനം പറന്നുയരുമുമ്പേ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ആദ്യം തിരികെ കൊണ്ടുവന്നു.

തുടർന്ന് വൈകുന്നേരം 7.20 ന് വീണ്ടും പുറപ്പെട്ട ഐഎക്‌സ് 539 ഫ്‌ളൈറ്റാണ് രാത്രി 10.25 ന് രണ്ടാമതും തിരിച്ചിറക്കിയത്. ഇന്ധനം കത്തിച്ചുതീർത്ത ശേഷമാണ് വിമാനം ലാൻഡ് ചെയ്തത്. വിമാനം ഇന്നു ദുബായിലേക്കു പോകില്ലെന്ന് എയർഇന്ത്യ വൃത്തങ്ങൾ അറിയിച്ചു. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയർപോർട്ട് ഡയറക്ടർ എസ്. ധർമ്മരാജ് പറഞ്ഞു.