അബുദാബി – മുംബൈ എ 380 സർവീസുമായി ഇത്തിഹാദ്

Posted on: March 10, 2016

Etihad-Airways-A380--big

അബുദാബി : ഇത്തിഹാദ് എയർവേസ് അബുദാബി – മുംബൈ സെക്ടറിൽ മെയ് ഒന്നു മുതൽ എ 380 സർവീസ് ആരംഭിക്കും. ഇവൈ 204 അബുദാബിയിൽ നിന്നും മുംബെയിലേക്കും ഇവൈ 203 തിരികെ അബുദാബിയിലേക്കും പറക്കും.

ഇത്തിഹാദ് എ-380 ൽ റസിഡൻസ് എന്ന മൂന്നു മുറികളുള്ള സ്യൂട്ടും, ഒൻപത് ഫസ്റ്റ് അപ്പാർട്ട്‌മെന്റുകളും, 70 ബിസിനസ് സ്റ്റുഡിയോകളും, 417 ഇക്കണോമി സ്മാർട്ട് സീറ്റുകളും ലഭ്യമാണ്. ആകെ 497 സീറ്റുകൾ ഉണ്ട്. ഇപ്പോൾ ഈ റൂട്ടിൽ സർവീസ് നടത്തുന്ന വിമാനത്തേക്കാൾ 50 ശതമാനം സീറ്റുകൾ ഇതോടെ കൂടും. മുംബെയിൽ നിന്നും ഇപ്പോൾ അബുദാബിയിലേക്ക് ഇത്തിഹാദിന്റെ മൂന്നും ജെറ്റ് എയർവേസിന്റെ രണ്ടും പ്രതിദിന സർവീസുകളുണ്ട്.