ഈസ്‌റ്റേൺ ഭൂമിക : 14 വനിതകളെ ആദരിച്ചു

Posted on: March 8, 2016

Eastern-Bhoomika-2016-Big

കൊച്ചി : സമൂഹത്തിന്റെ വികസനത്തിനു സംഭാവനകൾ നൽകിയ സാധാരണക്കാരായ വനിതകളെ ലോക വനിത ദിനത്തിൽ ഈസ്റ്റേൺ കോണ്ടിമെന്റ്‌സ് ആദരിച്ചു. ഈസ്‌റ്റേൺ ഭൂമിക ഐക്കണിക് വിമൻ ഓഫ് യുവർ ലൈഫ് എന്ന പരിപാടിയുടെ ഭാഗമായി തെരഞ്ഞെടുത്ത 14 വനിതകളെയാണ് കൊച്ചി താജ്‌ഗേറ്റ്‌വേയിൽ നടന്ന ചടങ്ങിൽ ആദരിച്ചത്. കെഎസ്‌ഐഡിസി എം.ഡി ഡോ. എം. ബീന വിജയികൾക്ക് ഉപഹാരം നൽകി.

വിദ്യാഭ്യാസത്തിലും തൊഴിൽ സംരംഭത്തിലുമെല്ലാം സ്ത്രീകൾ മുൻനിരയിലെത്തിയെങ്കിലും സുരക്ഷയുടെ കാര്യത്തിൽ കേരളത്തിലെ സ്ത്രീകൾ ഇന്നും പിന്നിലാണെന്ന് ഉദ്ഘാടനപ്രസംഗത്തിൽ ഡോ. എം. ബീന പറഞ്ഞു. ഈസ്‌റ്റേൺ ഡയറക്ടറും ഈസ്‌റ്റേൺ ഭൂമികയുടെ പേട്രണുമായ നബീസ മീരാൻ പ്രശസ്തിപത്രം വിതരണം ചെയ്തു. ഈസ്റ്റേൺ എംഡി ഫിറോസ് മീരാൻ സ്വാഗതവും ന്യൂപ്രൊഡക്ട് ഡെവലപ്‌മെന്റ് മേധാവി ശിവപ്രിയ നന്ദിയും പറഞ്ഞു. ബാംഗ്ലൂരിലും, ലക്‌നൗവിലും 7 വനിതകളെ വീതം ഈസ്റ്റേൺ ആദരിച്ചു.