ഇത്തിഹാദ് യുഎസ് പ്രീക്ലിയറൻസ് : 2015 ൽ ആറ് ലക്ഷത്തിലേറെ യാത്രക്കാർ

Posted on: March 7, 2016

Etihad-US-pre-clearance-Big

അബുദാബി : അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് 2015 ൽ യുഎസ് പ്രീ ക്ലിയറൻസ് സൗകര്യം പ്രയോജനപ്പെടുത്തിയത് 615,478 യാത്രക്കാർ. ഇത്തിഹാദ് വിമാനത്തിൽ അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവർക്കു മാത്രമാണ് ഈ സൗകര്യം.

ഇവരിൽ 106,851 പേർ അബുദാബിയിൽ നിന്ന് യാത്ര ആരംഭിച്ചവരും ശേഷിക്കുന്നവർ മറ്റ് ഡെസ്റ്റിനേഷനുകളിൽ നിന്നുള്ളവരുമാണ്. ഇത്തിഹാദ് വിമാനത്തിൽ ന്യൂയോർക്ക്, വാഷിംഗ്ടൺ, ഡാലസ്, ഷിക്കാഗോ, സാൻ ഫ്രാൻസിസ്‌കോ, ലോസ് എയ്ഞ്ചൽസ് എന്നീ യുഎസ് ഡെസ്റ്റിനേഷനുകളിലേക്ക് പുറപ്പെടുന്നവർക്ക് അബുദാബിയിൽ യുഎസ് എമിഗ്രേഷൻ, കസ്റ്റംസ്, സുരക്ഷ പരിശോധനകൾ പൂർത്തിയാക്കാനാകും.