ബജറ്റ് പലിശനിരക്ക് കുറയാൻ ഇടയാക്കിയേക്കുമെന്ന് ടി. എസ്. അനന്തരാമൻ

Posted on: February 29, 2016

T.S.-Anantharaman-Big

കൊച്ചി : ധനക്കമ്മി കുറയുമെന്ന ബജറ്റ് പ്രഖ്യാപനം റിസർവ് ബാങ്ക് പലിശനിരക്ക് കുറയ്ക്കാൻ ഇടയാക്കിയേക്കുമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനായ ടി. എസ്. അനന്തരാമൻ അഭിപ്രായപ്പെട്ടു. ഗവൺമെന്റ് തീരുമാനത്തിന് കാത്തുനിൽക്കുകയായിരുന്നു ആർബിഐ. നിരക്ക് കുറയുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് മൊത്തത്തിലും പ്രത്യേകിച്ച് വാണിജ്യ-വ്യവസായ മേഖലയ്ക്കും ഗുണകരമായിരിക്കും.

ഗ്രാമവികസനം, കൃഷി, അടിസ്ഥാസൗകര്യ വികസനം എന്നിവയ്ക്ക് ഊന്നൽ നൽകിയത് അനിവാര്യമായിരുന്നു. ജലസേചനം, റോഡ് എന്നിവയ്ക്കുള്ള ബജറ്റ് വിഹിതം ജിഡിപി വളർച്ചയെ സഹായിക്കുമെന്ന് അദേഹം ചൂണ്ടിക്കാട്ടി. കള്ളപ്പണം പുറത്തുകൊണ്ടുവരാനുള്ള നടപടികൾ ക്രിയാത്മകമാണ്. ഇപ്പോഴത്തെ ആഗോള സാഹചര്യങ്ങളിൽ 65-70 ശതമാനം മാർക്ക് നൽകാവുന്ന ബജറ്റാണ് അരുൺ ജയ്റ്റ്‌ലി അവതരിപ്പിച്ചിരിക്കുന്നതെന്നും അദേഹം പറഞ്ഞു.