ബജറ്റ് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തേകുമെന്ന് പോൾ തോമസ്

Posted on: February 29, 2016

Paul-Thomas-ESAF-Big

കൊച്ചി : ബജറ്റ് ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകുമെന്ന് ഇസാഫ് ഗ്രൂപ്പ് ചെയർമാൻ കെ. പോൾ തോമസ് പറഞ്ഞു. ഗ്രാമീണ റോഡ് വികസനത്തിന് 19,000 കോടി രൂപ വകയിരുത്തിയിട്ടുള്ളത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഭക്ഷ്യമേഖലയിലെ വിദേശനിക്ഷേപം ചെറുകിട കർഷകർക്ക് ഗുണകരമാകും.

ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ സാധാരണക്കാർക്ക് ആശ്വാസകരമാണ്. കൃഷി, അടിസ്ഥാനസൗകര്യ മേഖലകൾക്ക് മുൻഗണന നൽകിയിട്ടുള്ളത് സ്വാഗതാർഹമാണെന്നും അദേഹം പറഞ്ഞു.

പൊതുമേഖല ബാങ്കുകളുടെ കിട്ടാക്കടം കുറയ്ക്കാനുള്ള ശ്രമങ്ങൾ നല്ലൊരു ചുവടുവെപ്പാണ്. മുദ്ര വായ്പകളും മൈക്രോ എടിഎമ്മുകളും സാമ്പത്തിക സംയോജനം പ്രക്രിയയുടെ വേഗത കൂട്ടുമെന്നും പോൾ തോമസ് ചൂണ്ടിക്കാട്ടി.