രത്തൻ ടാറ്റാ നെസ്റ്റ്എവേയിൽ നിക്ഷേപം നടത്തി

Posted on: February 28, 2016

Ratan-Tata-big

മുംബൈ : രത്തൻ ടാറ്റാ ഹോം റെന്റൽ കമ്പനിയായ നെസ്റ്റ്എവേ ടെക്‌നോളജീസിൽ നിക്ഷേപം നടത്തി. രത്തൻ ടാറ്റായുടെ 2016 ലെ എട്ടാമത്തെ നിക്ഷേപമാണിത്. നിക്ഷേപത്തിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല.

നെസ്റ്റ്എവേയ്ക്ക് ആറ് നഗരങ്ങളിലായി 5,000 ത്തോളം വാടകക്കാരുണ്ട്. അമരേന്ദ്ര സാഹു, സ്മൃതി പാരിദ, ദീപക് ധാർ, ജിതേന്ദ്ര ജാദവ് എന്നിവർ ചേർന്ന് 2015 ജനുവരിയിലാണ് നെസ്റ്റ്എവേ സ്ഥാപിച്ചത്.

ബി ടു ബി മാർക്കറ്റ് പ്ലേസായ മോഗ്‌ലിക്‌സ്, ഫസ്റ്റ്‌ക്രൈ ഡോട്ട്‌കോമിന്റെ ഉടമകളായ ബ്രെയിൻബീസ് സൊല്യൂഷൻസ്, ഓൺലൈൻ കാഷ്ബാക്ക് വെഞ്ച്വറായ കാഷ്‌കരോ ഡോട്ട്‌കോം, പെറ്റ് കെയർ പോർട്ടലായ ഡോഗ്‌സ്‌പോട്ട്, ഡാറ്റാ അനലറ്റിക്‌സ് കമ്പനിയായ ട്രാക്‌സൻ ടെക്‌നോളജീസ്, പേപ്പർ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ഹൈദരാബാദിലെ ബൊള്ളന്റ് ഇൻഡസ്ട്രീസ് എന്നിവയിലാണ് 2016 ൽ രത്തൻ ടാറ്റാ നിക്ഷേപം നടത്തിയത്.

ബ്ലൂ സ്റ്റോൺ (ഇ-ജുവല്ലറി), കാർദേഖോ (ഓട്ടോക്ലാസിഫൈഡ് പോർട്ടൽ), സ്വസ്ത്, പേടിഎം, ഷവോമി (മൊബൈൽ), അർബൻലാഡർ (ഫർണീച്ചർ), ഗ്രാമീൺ കാപ്പിറ്റൽ (മൈക്രോഫിനാൻസ്), ഒല കാബ്‌സ് (ഓൺലൈൻ ടാക്‌സി സർവീസ്), ഇൻഫിനിറ്റി അനലിറ്റിക്‌സ് (ഡാറ്റാ അനലിറ്റിക്‌സ്), ഹോളഷെഫ് (ഫുഡ് ടെക്), ആംപിയർ, യുവർ‌സ്റ്റോറി (മീഡിയ), ലൈബ്രേറ്റ്, കാര്യാ, അബ്ര (ഡിജിറ്റൽ കറൻസി), സാബ്‌സി ടെക്‌നോളജീസ് (ക്ലൗഡ് ടെലിഫോണി), ക്രയോൺ ഡാറ്റാ (ബിഗ് ഡാറ്റാ) അർബൻക്ലാപ്പ് (ഓൺലൈൻ സർവീസ്) എന്നിവയാണ് രത്തൻ ടാറ്റാ നിക്ഷേപം നടത്തിയ മറ്റു കമ്പനികൾ.