ട്രെയിനുകളുടെ വേഗത വർധിപ്പിക്കും

Posted on: February 25, 2016

Railway-Electric-engine-Big

ന്യൂഡൽഹി : പാസഞ്ചർ, എക്‌സ്പ്രസ് തീവണ്ടികളുടെ വേഗത ഘട്ടംഘട്ടമായി വർധിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. പാസഞ്ചർ ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 50 ഉം എക്‌സ്പ്രസ് ട്രെയിനുകളുടെ സ്പീഡ് 80 കിലോമീറ്ററായും വർധിപ്പിക്കും.

പ്രതിദിനം 7 കിലോമീറ്റർ എന്ന കണക്കിൽ 2016-17 ൽ 2,500 കിലോമീറ്റർ ബ്രോഡ്‌ഗേജ് പാത നിർമ്മിക്കും. 2018-19 പ്രതിദിനം 19 കിലോമീറ്റർ വീതം ബ്രോഡ്‌ഗേജ് പാത നിർമ്മിക്കും.