ട്രെയിൻ ഗതാഗതം ഇന്നും മുടങ്ങും

Posted on: August 18, 2018

കൊച്ചി : നദികളിൽ ജലനിരപ്പ് ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും ട്രെയിൻ ഗതാഗതം മുടങ്ങും. ആലുവയിൽ പെരിയാറും കോട്ടയം – കായംകുളം പാതയിൽ പമ്പ, മണിമലയാറുകളും സുരക്ഷിത പരിധി പിന്നിട്ടിരിക്കുന്നതിനാൽ സർവീസ് നടത്താൻ കഴിയില്ലെന്ന് റെയിൽവേ അറിയിച്ചു.

എറണാകുളം – ഷൊർണൂർ റൂട്ടിൽ ഗതാഗതം നിലച്ചിട്ട് രണ്ട് ദിവസമായി. എറണാകുളം – ആലപ്പുഴ-തിരുവനന്തപുരം റൂട്ടിൽ വേഗ നിയന്ത്രണത്തോടെ ഏതാനും തീവണ്ടികൾ ഇന്നലെ സർവീസ് നടത്തിയിരുന്നു. ഇതേ ട്രെയിനുകൾ ഇന്നും തുടരും.

TAGS: Indian Railway |