എല്ലാ ട്രെയിൻ സർവീസുകളും നിർത്തിവെക്കും

Posted on: March 22, 2020

ന്യൂഡൽഹി : രാജ്യത്തെ എല്ലാ ട്രെയിൻ സർവീസുകളും നിർത്തിവെയ്ക്കുന്നു. ഈ മാസം 25 വരെയാണ് നിർത്തിവെക്കാനാണ് തീരുമാനം. പാസഞ്ചർ ട്രെയിനുകൾ മാർച്ച് 31 വരെയും നിർത്തലാക്കും. സബർബൻ ട്രെയിനുകളും സർവീസ് നിർത്തി.

ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾ യാത്ര പൂർത്തിയാക്കും. ജനതാ കർഫ്യുവിന്റെ ഭാഗമായി ഇന്ന് 3700 ലേറെ തീവണ്ടികളാണ് റദ്ദാക്കിയിട്ടുള്ളത്. കൊൽക്കത്ത മെട്രോ ഈ മാസം 31 വരെ സർവീസ് നിർത്തി.