കാൺപൂർ ട്രെയിൻ അപകടം : മരണം 133 ആയി

Posted on: November 21, 2016

kanpur-mishap-21-nov-big-a

കാൺപൂർ : പാറ്റ് – ഇൻഡോർ എക്‌സ്പ്രസ് പാളംതെറ്റി ഇന്നലെയുണ്ടായ അപകടത്തിൽ മരണമടഞ്ഞവരുടെ എണ്ണം 133 ആയി. 1200 യാത്രക്കാരാണ് തീവണ്ടിയിലുണ്ടായിരുന്നു. കരസേന ഇന്നലെ രാത്രി വൈകിയും രക്ഷാപ്രവർത്തനങ്ങൾ നടത്തി. രക്ഷപ്പെട്ടവരെ പ്രത്യേക തീവണ്ടിയിൽ ഇന്നു രാവിലെ പാറ്റ്‌നയിൽ എത്തിച്ചു.

അപകടത്തെക്കുറിച്ച് കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു ഇന്ന് പാർലമെന്റിൽ പ്രസ്താവന നടത്തും. റെയിൽവേ സേഫ്ടി കമ്മീഷ്ണർ (ഈസ്റ്റേൺ സർക്കിൾ) പി.കെ. ആചാര്യ അപകടത്തെക്കുറിച്ച് അന്വേഷണം നടത്തും. അദേഹം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.