വിശാൽ സിക്കയുടെ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടി

Posted on: February 24, 2016

Vishal-Sikka-Big-a

ബംഗലുരു : ഇൻഫോസിസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വിശാൽ സിക്കയുടെ കാലാവധി രണ്ട് വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു. 2014 ഓഗസ്റ്റ് ഒന്നു മുതൽ 2019 ജൂൺ 13 വരെയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന കാലാവധി.

ഇപ്പോൾ 2021 മാർച്ച് 31 വരെയാണ് കാലാവധി ദീർഘിപ്പിച്ചത്. വിശാൽ സിക്കയുടെ നേതൃത്വം പുതിയ നേട്ടങ്ങൾ കൈവരിക്കാൻ ഇൻഫോസിസിനെ സഹായിച്ച സാഹചര്യത്തിലാണ് ഈ നടപടി.