വിശാൽ സിക്ക ഇനി എച്ച്പിഇ സിടിഒ

Posted on: August 25, 2017

ബംഗലുരു : ഇൻഫോസിസ് വിട്ട വിശാൽ സിക്ക ഇനി ഹാവ്‌ലെറ്റ് പാക്കാർഡ് എന്റർപ്രൈസസിൽ (എച്ച്പിഇ) ചീഫ് ടെക്‌നോളജി ഓഫീസറായി ചേർന്നു. സിടിഒയായിരുന്ന മാർട്ടിൻ ഫിങ്ക് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് സിക്കയുടെ നിയമനം.

സിക്ക നേരത്തെ ജർമ്മൻ ഐടി കമ്പനിയായ സാപ്പിൽ സിടിഒയായിരുന്നു. അമേരിക്കൻ മൾട്ടിനാഷണൽ കമ്പനിയായ എച്ച്പിഇയിൽ രണ്ടരലക്ഷത്തോളം ജീവനക്കാരാണുള്ളത്.