കീർത്തിലാൽസിന് മികച്ച റീട്ടെയ്ൽ ശൃംഖലയ്ക്കുള്ള അവാർഡ്

Posted on: February 13, 2016
ഏറ്റവും മികച്ച റീട്ടെയ്ൽ ശൃംഖലയ്ക്കുള്ള ഓൾ ഇന്ത്യാ ജെം ആൻഡ് ജ്വല്ലറി ട്രേഡ് ഫെഡറേഷൻ പുരസ്‌കാരം കീർത്തിലാൽസ് ഡയറക്ടർ (ബിസിനസ് ് സ്ട്രാറ്റജി)) സുരജ് ശാന്തകുമാർ ഏറ്റുവാങ്ങുന്നു.

ഏറ്റവും മികച്ച റീട്ടെയ്ൽ ശൃംഖലയ്ക്കുള്ള ഓൾ ഇന്ത്യാ ജെം ആൻഡ് ജ്വല്ലറി
ട്രേഡ് ഫെഡറേഷൻ പുരസ്‌കാരം കീർത്തിലാൽസ് ഡയറക്ടർ (ബിസിനസ് സ്ട്രാറ്റജി)) സുരജ് ശാന്തകുമാർ ഏറ്റുവാങ്ങുന്നു.

കൊച്ചി : ഓൾ ഇന്ത്യാ ജെംസ് ആൻഡ് ജ്വല്ലറി ട്രേഡ് ഫെഡറേഷന്റെ ഏറ്റവും മികച്ച റീട്ടെയ്ൽ ശൃംഖലയ്ക്കുള്ള പുരസ്‌കാരം കീർത്തിലാൽസിന് ലഭിച്ചു. കീർത്തിലാൽസിന്റെ ഷോറൂമുകളിലെ ആകർഷകമായ ഇന്റീരിയർ, വൈദഗ്ധ്യം എടുത്തുകാട്ടുന്ന സ്വർണാഭരണ ഡിസ്‌പ്ലേ, വജ്രാഭരണങ്ങളുടെ ഗുണമേന്മ എന്നിവ കണക്കിലെടുത്താണ് അവാർഡിനായി പരിഗണിച്ചത്.

കീർത്തിലാൽസിന്റെ വശം വജ്രാഭരണങ്ങളുടെ ഏതൊക്കെ ഡിസൈനുകളുണ്ടെന്ന് ഇടപാടുകാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ ഷോറൂമുകളിലെ ഐപാഡ് ഉപയോഗപ്പെടുത്താം. ആഭരണങ്ങൾ തെരഞ്ഞെടുക്കുന്ന പ്രക്രിയ ഇത് വേഗത്തിലാക്കുന്നു. കൂടാതെ ഇടപാടുകാർക്ക് അവരവർക്കിഷ്ടപ്പെട്ട ഡിസൈൻ കൊണ്ടുവന്ന് അതനുസരിച്ചുള്ള ആഭരണങ്ങൾ കീർത്തിലാൽസ് ഷോറൂമുകളിൽ നിന്ന് സ്വന്തമാക്കാവുന്നതുമാണ്.

വജ്രാഭരണങ്ങളുടെ ഗുണമേന്മ തിട്ടപ്പെടുത്താനുള്ള മൊബൈൽ സോളിറ്റയർ ലാബ് കീർത്തിലാൽസ് ഈയിടെ അവതരിപ്പിക്കുകയുണ്ടായി. ഇത്തരമൊരു സംരംഭം ആരംഭിക്കുന്ന പ്രഥമ ജ്വല്ലറിയാണ് കീർത്തിലാൽസെന്ന് ഡയറക്ടർ (ബിസിനസ് സ്ട്രാറ്റജി) സുരജ് ശാന്തകുമാർ പറഞ്ഞു.

ദക്ഷിണേന്ത്യയിൽ 10 ഷോറുമുകളും ഡൽഹിയിൽ റീട്ടെയ്ൽ ഓഫീസുമുള്ള കീർത്തിലാൽസിന് 5 ഭൂഖണ്ഡങ്ങളിലായി മൂന്ന് ലക്ഷത്തിലേറെ ഇടപാടുകാരുണ്ട്. കോയമ്പത്തൂർ ആസ്ഥാനമായ കീർത്തിലാൽസിന് ആഭരണ വ്യവസായത്തിൽ 70 വർഷത്തെ പാരമ്പര്യമാണുള്ളത്.