അബുദാബി എയർപോർട്ടിൽ കഴിഞ്ഞവർഷം 23 ദശലക്ഷം യാത്രക്കാർ

Posted on: February 1, 2016

Abu-Dhabi-International-Air

അബുദാബി : അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ 2015 ൽ കടന്നുപോയത് 23.28 ദശലക്ഷം യാത്രക്കാർ. മുൻവർഷത്തേക്കാൾ 17.2 ശതമാനം വളർച്ച കൈവരിച്ചു. 2014 ൽ 19.86 ദശലക്ഷം പേരാണ് അബുദാബി വിമാനത്താവളത്തിലൂടെ യാത്രചെയ്തത്.

എയർക്രാഫ്റ്റ് മൂവ്‌മെന്റ് 2014 ലെ 154,821 ൽ നിന്നും 11.6 ശതമാനം വർധിച്ച് 2015 ൽ 172,819 ആയി. അബുദാബി വഴി ഏറ്റവും കൂടുതൽ പേർ യാത്രചെയ്തത് ഇത്തിഹാദ് എയർവേസിലൂടെയാണ്, 2015 ൽ 17.4 ദശലക്ഷം പേർ. 2014 നേക്കാൾ 18.4 ശതമാനം വളർച്ചകൈവരിച്ചു.