ലാൻഡിംഗിനു മുമ്പേ പൈലറ്റ് മുന്നറിയിപ്പ് നൽകിയിരുന്നു

Posted on: August 16, 2014

Air-India-hub-B

മാലിയിൽ നിന്നു വന്ന എയർ ഇന്ത്യ വിമാനത്തിന്റെ ടയറിനു പ്രശ്‌നമുണ്ടെന്ന് ലാൻഡിംഗിനു മുമ്പേ പൈലറ്റ് മുന്നറിയിപ്പു നൽകിയിരുന്നതായി യാത്രക്കാർ. വിമാനത്തിന്റെ പിൻഭാഗത്തെ ടയർ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ ടെർമിനലിലേക്കു മാറ്റി.

വിമാനം ഇപ്പോഴും റൺവേയിൽ തന്നെയാണ്. ടയറുകൾ മാറ്റിയിടാനുള്ള പണികൾ പുരോഗമിക്കുന്നു. തകരാറുകൾ പരിഹരിച്ച് വൈകുന്നേരത്തോടെ ഇതേ വിമാനം ബാംഗളുരുവിലേക്കു പോകും. ഓഗസ്റ്റ് രണ്ടിന് ജിദ്ദയിൽ നിന്നും കരിപ്പൂരിൽ എത്തിയ എയർഇന്ത്യ വിമാനത്തിന്റെ പിൻടയറുകളും ലാൻഡിംഗിനിടെ പൊട്ടിത്തെറിച്ചിരുന്നു.

അഞ്ചു ഫയർ ടെൻഡറുകളും ആംബുലൻസുകളും ഉൾപ്പടെ അടിയന്തരസാഹചര്യം നേരിടാനുള്ള സുരക്ഷാ നടപടികൾ എല്ലാം സ്വീകരിച്ചിരുന്നതായി തിരുവനന്തപുരം എയർപോർട്ട് ഡയറക്ടർ എസ്. ധർമ്മരാജ് പറഞ്ഞു.