26
Friday
April 2024
April 2024
ആരാംകോ ചൈനീസ് റിഫൈനറികളിൽ നിക്ഷേപം നടത്താൻ ഒരുങ്ങുന്നു
Posted on: January 24, 2016
റിയാദ് : സൗദി ആരാംകോ ചൈനീസ് റിഫൈനറികളിൽ നിക്ഷേപം നടത്താൻ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് ചൈന നാഷണൽ പെട്രോളിയം കോർപറേഷൻ (സിഎൻപിസി), ചൈന പെട്രോളിയം & കെമിക്കൽ കോർപറേഷൻ (സിനോപെക്) എന്നിവയുമായി ആരാംകോ പ്രാരംഭ ചർച്ചകൾ നടത്തിക്കഴിഞ്ഞു.
റിഫൈനിംഗ്, മാർക്കറ്റിംഗ്, പെട്രോകെമിക്കൽസ് തുടങ്ങിയ മേഖലകളിൽ സഹകരിക്കാനാണ് ആരാംകോ പങ്കാളികളെ തേടുന്നത്. ആരാംകോയുടെയും സിനോപെക്കിന്റെയും സംയുക്തസംരംഭവും – യാസ്‌റെഫ് പൂർത്തിയായി വരികയാണ്.
TAGS: China National Petroleum Corporation | China Petroleum & Chemical Corporation | CNPC | Saudi Aramco | Sinopec |
News in this Section