സൗദിയ വിമാനം കെയ്‌റോയിൽ എമർജൻസി ലാൻഡിംഗ് നടത്തി

Posted on: December 27, 2015

Saudi-Airlines-Flight-in-Ca

കെയ്‌റോ : റിയാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട സൗദി അറേബ്യൻ എയർലൈൻസിന്റെ വിമാനം കെയ്‌റോയിൽ എമർജൻസി ലാൻഡിംഗ് നടത്തി. ഫ്‌ളൈറ്റ് സ്റ്റുവാർഡിന് രോഗം ബാധിച്ചതിനെ തുടർന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കേണ്ടിവന്നതെന്ന് കെയ്‌റോ എയർപോർട്ട് വൃത്തങ്ങൾ അറിയിച്ചു.

രോഗം ബാധിച്ച സ്റ്റുവാർഡിനെ ഈജിപ്റ്റ് ഏവിയേഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. 70 യാത്രക്കാരാണ് വിമാനത്തിലുള്ളത്. രണ്ടു മണിക്കൂറിന് ശേഷം സൗദിയ വിമാനം ലണ്ടനിലേക്ക് യാത്ര തുടർന്നു.