ബ്രിട്ടീഷ് എയർവേസ് കെയ്‌റോയിലേക്കുള്ള സർവീസ് നിർത്തി

Posted on: July 21, 2019

ലണ്ടൻ : തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് എയർവേസ് ഒരാഴ്ചത്തേക്ക് കെയ്‌റോയിലേക്കുള്ള എല്ലാ വിമാനസർവീസുകളും നിർത്തി. ജർമ്മൻ വിമാനക്കമ്പനിയായ ലുഫ്താൻസ് ഇന്നലെ കെയ്‌റോ സർവീസുകൾ സസ്‌പെൻഡ് ചെയ്തിരുന്നു. സർവീസുകൾ ഇന്ന് പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

സർവീസ് നടത്തുന്ന എല്ലാ വിമാനത്താവളങ്ങളിലെയും സുരക്ഷ വിലയിരുത്തി വരികയാണ്. യാത്രക്കാർക്കും ജീവനക്കാർക്കുമാണ് മുൻഗണനയെന്നും സർവീസ് റദ്ദാക്കിക്കൊണ്ടുള്ള പത്രക്കുറിപ്പിൽ ബ്രിട്ടീഷ് എയർവേസ് വ്യക്തമാക്കി. യുകെ വിദേശകാര്യ ഓഫീസും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും തങ്ങളുടെ പൗരൻമാരോട് ഈജിപ്ത് യാത്ര ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.