ഇത്തിഹാദിന്റെ ഐടി കരാർ കൊഗ്‌നിസന്റിന്

Posted on: December 16, 2015

Etihad-Airways-Checkin-Big

അബുദാബി : ഇത്തിഹാദ് എയർവേസിന്റെ ഐടി കരാർ അമേരിക്കൻ ഐടി കമ്പനിയായ കൊഗ്‌നിസന്റിന് ലഭിച്ചു. മൂന്നു വർഷത്തെ കരാറിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല.

കരാർ പ്രകാരം ഇത്തിഹാദ് ഇപ്പോൾ പിന്തുടരുന്ന ബിസിനസ്, ടെക്‌നോളജി മേഖലകളെക്കുറിച്ച് കൊഗ് നിസന്റ് പഠനം നടത്തും. കൂടാതെ കൊഗ്‌നിസന്റ് വരും വർഷങ്ങളിലെ ഡിജിറ്റൽ സ്ട്രാറ്റജിക്ക് രൂപം നൽകാൻ ഇത്തിഹാദിനെ സഹായിക്കും.