കൊഗ്നിസന്റ് ഒരു ലക്ഷം ജീവനക്കാരെ നിയമിക്കുന്നു

Posted on: July 30, 2021

മുംബൈ ; നടപ്പു വര്‍ഷം ഒരുലക്ഷം പുതിയ നിയമനങ്ങള്‍ നടത്തുമെന്ന് ഐ.ടി. കമ്പനിയായ കൊഗ്‌നിസന്റ്. പരിചയസമ്പന്നരില്‍നിന്നായിരിക്കും നിയമനങ്ങള്‍. ഇതിനുപുറമേ ഒരു ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

കമ്പനിയില്‍നിന്ന് രാജിവെച്ചു പോകുന്നവരുടെ എണ്ണം വളരെ ഉയര്‍ന്നതാണ് കൂടുതല്‍ നിയമനങ്ങള്‍ നടത്താന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നത്. അമേരിക്ക ആസ്ഥാനമായി എന്‍.ആര്‍.ഐ. വ്യവസായിയുടെ നേതൃത്വത്തില്‍ തുടങ്ങിയ കമ്പനിയുടെ മൂന്നില്‍ രണ്ടുഭാഗം ജീവനക്കാരും ഇന്ത്യയിലാണുള്ളത്.

രണ്ടാം ക്വാര്‍ട്ടറില്‍ കമ്പനിയില്‍നിന്നുള്ള ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് 31 ശതമാനമാണ്. ഐ.ടി. സേവന കമ്പനികളില്‍ ഏപ്രില്‍-ജൂണ്‍ കാലയളവിലെ ഏറ്റവും ഉയര്‍ന്ന കൊഴിഞ്ഞുപോക്കാണിത്. കൊഗ്‌നിസന്റില്‍ ജനുവരി-മാര്‍ച്ച് കാലയളവില്‍ കൊഴിഞ്ഞുപോക്ക് 21 ശതമാനം വരെയായിരുന്നു.

TAGS: Cognizant |