സ്വദേശിവത്കരണം : ഇത്തിഹാദിന് അവാർഡ്

Posted on: November 21, 2015

Etihad-Airways-Nationalisat

അബുദാബി : സ്വദേശിവത്കരണ പ്രവർത്തനങ്ങളിലെ മികവിന് ഇത്തിഹാദ് എയർവേസിന് നാഷണലൈസേഷൻ ഇനീഷ്യേറ്റീവ് ഓഫ് ദ ഇയർ അവാർഡ്. മിഡിൽ ഈസ്റ്റ് എച്ച്ആർ എക്‌സലൻസ് അവാർഡുകളുടെ ഭാഗമായാണ് ഈ പുരസ്‌കാരം.

ലോകമെമ്പാടുമായി 25,000 ലേറെ ജീവനക്കാരാണ് ഇത്തിഹാദിനുള്ളത്. ഇവരിൽ 2,700 ലേറെപ്പേർ എമറാത്തികളാണ്. ഈ വർഷം മാത്രം 1000 പേരെ നിയമിച്ചു. 2020 ടെ 6000 ലേറെ യുഎഇ പൗരൻമാർക്ക് ജോലിനൽകാനാണ് ഇത്തിഹാദ് ലക്ഷ്യമിടുന്നത്.