ഇന്റൽ മേക്കത്തോൺ : അപേക്ഷ ക്ഷണിച്ചു

Posted on: November 12, 2015

Intel-Makethone-2015-Bigകൊച്ചി : കേരള സ്റ്റാർട്ടപ് മിഷനും ഇന്റൽ ടെക്‌നോളജി ഇന്ത്യയുമായി ചേർന്ന് നടത്തുന്ന ഇന്റൽ മേക്കത്തോൺ മത്സരത്തിന് സ്‌കൂൾ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒമ്പതു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുളള വിദ്യാർത്ഥിക്ക് കൾഇന്റെൽ മേക്കത്തോണിൽ പങ്കെടുക്കാം. ഈ മാസം 21 ,22 തീയതികളിൽ കൊച്ചിയിലെ ഫാബ് ലാബിലാണ് മത്സരം.

കേരള സ്റ്റാർട്ടപ് മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റുവഴി വിദ്യാർത്ഥികൾക്ക് രജിസ്‌ട്രേഷൻ നടത്താം. അതിനുശേഷം കുട്ടികളിലെ അഭിരുചി വളർത്തുന്നതിനു വേണ്ടിയുളള കൗൺസിലിംഗും മറ്റ് മാർഗനിർദ്ദേശങ്ങളും ഓൺലൈനായി നൽകും. അതിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾ പ്രൊജക്ട് മാതൃക സമർപ്പിക്കണം. പ്രൊജക്ടിന്റെ മാതൃക ഓൺലൈനായാണ് സ്റ്റാർട്ടപ് മിഷൻ സ്വീകരിക്കുന്നത്. സോഫ്റ്റ് വേർ രംഗത്തെ വിദഗ്ധർ അടങ്ങിയ സമ്മിതി ഈ മാതൃകകൾ പരിശോധിച്ചാണ് മത്സര പരീക്ഷയ്ക്കുളള യോഗ്യത നിശ്ചയിക്കുന്നത്. 30 പേരെ വിദഗ്ധ സമിതി മത്സരത്തിനായി തെരഞ്ഞെടുക്കും.

ഇവർക്ക് പ്രത്യേക പരിശീലനവും വിദഗ്ധരുടെ മാർഗനിർദ്ദേശവും ലഭിക്കത്തക്ക വിധത്തിലാണ് പരിപാടി രൂപകൽപന ചെയ്തിരിക്കുന്നത്. കോഡിംഗ്, ഡിസൈൻ എന്നിവയിൽ മികച്ച പരിശീലനം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കും. സോഫ്റ്റ് വേർ ഡിസൈൻ രംഗത്തെ അതികായരുമായുളള ആശയവിനിമയവും കുട്ടികൾക്ക് മുതൽക്കൂട്ടാവുമെന്ന് സ്റ്റാർട്ടപ്മിഷൻ അറിയിച്ചു. ഓരോ പ്രൊജക്ടിനും മെക്രോകൺട്രോളർ ബോർഡ്, സെൻസറുുകൾ, എസ്ഡി കാർഡ്, കണക്ടർ എന്നിവ അടങ്ങിയ കിറ്റും ലഭ്യമാക്കുന്നുണ്ട്.

സംസ്ഥാനതലത്തിൽ വിജയിക്കുന്നവർക്ക് ഇന്റൽടെക് ചലഞ്ച് ദേശീയതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ടെക്‌നോളജിരംഗത്ത് ഭാവപൂർണമായ പ്രകടനം കാഴ്ച വയ്ക്കുന്നവർക്ക് ദേശീയ തലത്തിൽ പ്രതിഭ തെളിയിക്കുന്നതിനുളള അവസരംകൂടെയാണ് കൈവരുന്നത്. ദേശീയതല മത്സരങ്ങൾ ഡിസംബറിൽ നടക്കും.

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും സന്ദർശിക്കുക www.keralastartupmission.kerala.gov.in/itc. ഇമെയിൽ വിലാസം [email protected]