അറ്റ്‌ലസ് രാമചന്ദ്രന് മൂന്ന് വർഷം തടവ്

Posted on: November 12, 2015

Atlas-Ramachandran-Big

ദുബായ് : വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ രണ്ട് മാസമായി ദുബായ് ജയലിൽ കഴിയുന്ന അറ്റ്‌ലസ് ഗ്രൂപ്പ് ചെയർമാൻ എം എം രാമചന്ദ്രൻ മൂന്ന് വർഷം തടവിന് കോടതി ശിക്ഷിച്ചു. ദുബായ് മിസ്‌ഡെമിനർ കോടതിയാണ് ശിക്ഷ വിധിച്ചത്. രാമചന്ദ്രൻ നൽകിയ 5.3 ബില്യൺ ദിർഹംസിന്റെ ചെക്കുകളാണ് പണമില്ലാതെ മടങ്ങിയത്. വിധി കേൾക്കാൻ രാമചന്ദ്രന്റെ പത്‌നിയും എത്തിയിരുന്നു. വിധിക്ക് എതിരെ ഉടനെ അപ്പീൽ നൽകുമെന്ന് രാമചന്ദ്രന്റെ അഭിഭാഷകർ പറഞ്ഞു.

ഇതിനിടെ സെപ്റ്റംബർ മാസം മുതൽ ശമ്പളം ലഭിക്കാത്തതിനാൽ അറ്റ്‌ലസ് ഗ്രൂപ്പ് ജീവനകാർ ആശങ്കയിലാണ്. കഴിഞ്ഞ മാസം യുഎഇയിലെ വൻകിട നിക്ഷേപ സ്ഥാപനമായ മാസ് ഗ്രൂപ്പുമായി അറ്റ്‌ലസ് ധാരണയിലെത്തിയെന്ന വാർത്ത പ്രചരിച്ചിരുന്നു. ജിസിസിയിലെ അറ്റ്‌ലസ് ജുവല്ലറി ഔട്ട്‌ലെറ്റുകളുടെയും ഒമാനിലെ ആശുപത്രിയുടെയും നിയന്ത്രണം മാസ് ഗ്രൂപ്പ് ഏറ്റെടുക്കുമെന്നായിരുന്നു ധാരണ.